നാലാം ക്ലാസില്‍ തനിക്കുണ്ടായ പ്രണയമാണ് തന്റെ ജീവിതത്തിലെ ജാനു…പക്ഷേ തേടിപ്പോകാനില്ല; വിജയ് സേതുപതിയുടെ വെളിപ്പെടുത്തല്‍

വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായെത്തിയ 96 തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ഏറ്റുവാങ്ങിയത്. ചിത്രം പ്രേക്ഷക മനസ്സുകളിലാണ് ചേക്കേറിയത്. പലര്‍ക്കും ഈ ചിത്രം തങ്ങളുടെ ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതി തന്നെ തന്റെ ജീവിതത്തിലെ ജാനുവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. വനിതയുമായുള്ള അഭിമുഖത്തിലായിരുന്നു മക്കള്‍ സെല്‍വന്‍ തന്റെ അനുഭവം പങ്കുവെച്ചത്.
ഒരു 96 അനുഭവം തന്റെ ജീവിതത്തിലുമുണ്ടെന്നാണ് വിജയ് സേതുപതി പറയുന്നത്. നാലാം ക്ലാസില്‍ വെച്ച് തനിക്കുണ്ടായ പ്രണയമാണ് തന്റെ ജീവിതത്തിലെ ജാനുവെന്നും അദ്ദേഹം പറയുന്നു, എന്നാല്‍ ആ ജാനുവിനെ തേടി പോകാനോ പുറകെ നടക്കാനോ തനിക്ക് സമയമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരു പെണ്‍കുട്ടിയോട് എനിക്ക് ഇഷ്ടം തോന്നിയത്. അവളെ കാത്ത് നില്‍ക്കുന്നതും എന്റെ കാത്തിരിപ്പിന് അവള്‍ പുഞ്ചിരി പകരുന്നതും കണ്ട് ഒരു കൂട്ടുകാരനാണ് ഇത് ലവ് ആണെന്ന് പറഞ്ഞുതരുന്നത്. ലവ് എന്ന വാക്കു പോലും ആദ്യമായി കേള്‍ക്കുന്നത് അന്നാണ് പക്കാ തമിഴ്മീഡിയം സ്‌കൂളാണ്. അഞ്ചാം ക്ലാസ് വരെ സണ്‍ഡേ, മണ്‍ഡേ, ട്യൂസ് ഡേ പോലും അറിയില്ലായിരുന്നു.
കടം കയറിയതോടെ എല്ലാം വിറ്റ് ഞങ്ങള്‍ ചെന്നൈയിലേക്ക് താമസം മാറി. ആറാം ക്ലാസില്‍ പുതിയ സ്‌കൂളില്‍ ചേര്‍ന്ന ശേഷം ജീവിതം മാറി. എന്റെ ജാനു അവളാണ് അവളുടെ പേര് പോലും ഓര്‍മ്മയില്ല. ആ നാളുകളോട് വല്ലാത്ത സ്നേഹമുണ്ട്. പക്ഷേ തേടിപ്പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല സേതുപതി പറഞ്ഞു.

pathram:
Related Post
Leave a Comment