ആരാധകരോട് അപേക്ഷയുമായി സി.കെ വിനീത്

കൊച്ചി: ആരാധകരോട് അപേക്ഷയുമായി കേരളാ ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത്. ബ്ലാസ്റ്റേഴ്സ് ടീം പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു സികെ വിനീത് ആരാധകരോട് അപേക്ഷയുമായി രംഗത്തെത്തിയത്. ആരാധകരുടെ വിമര്‍ശനങ്ങള്‍ ഇഷ്ടമാണെന്നും പക്ഷേ ഒരിക്കലും അത് അതിരുകടന്ന് തന്തയ്ക്കു തള്ളക്കും വിളിയാകരുതെന്നും വിനീത് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാണെന്ന് താരങ്ങളും മനസ്സിലാക്കുന്നു എന്ന് പറഞ്ഞ വിനീത് തങ്ങളെ നിരന്തരം ആരാധകര്‍ വിമര്‍ശിക്കണം എന്നു തന്നെ പറഞ്ഞു. ആരാധകര്‍ വിമര്‍ശിച്ചാലെ തങ്ങള്‍ നന്നാവുകയുള്ളൂ പക്ഷെ വിമര്‍ശനം അതിരു കടക്കരുതെന്നും വിനീത് ഓര്‍മിപ്പിച്ചു. പക്ഷേ വിനീതിന്റെ ഈ വിമര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചടങ്ങില്‍ കൂടി നിന്ന ആരാധകര്‍ അനുവദിച്ചില്ല. വിനീതിന്റെ വാക്കുകള്‍ക്ക് കൂവലിലൂടെയാണ് ആരാധകര്‍ മറുപടി പറഞ്ഞത്.
അടുത്തിടെയായി കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങളില്‍ ആരാധകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ അതിരുടുന്നു എന്ന് പറഞ്ഞ് വിനീത് രംഗത്തെത്തിയിരുന്നു. അന്ന് ആരാധകര്‍ക്ക് നേരെ വിമര്‍ശനം ഉന്നയിച്ച വിനീതിനെതിരെ വലിയ രീതിയിലുള്ള ആരാധക രോക്ഷവും ഉണ്ടായി.

pathram:
Related Post
Leave a Comment