അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു.
യു.എസിന്റെ 41 -ാമത്തെ പ്രസിഡന്റാണ് ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ് ബുഷ് സീനിയര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗം ആയിരുന്ന അദ്ദേഹം 1989 മുതല്‍ 1993 വരെയാണ് പ്രസിഡന്റ് പദവി വഹിച്ചത്.1981 മുതല്‍ 1989 വരെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇറാഖിന്റെ കുവൈത്ത് അധിനിവേശവും സോവിയറ്റ് യൂണിയന്റെ പതനവും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അദ്ദേഹത്തിന്റെ മകനാണ് അമേരിക്കയുടെ 44 ാമത് പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യൂ ബുഷ് .കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബറ ബുഷ് അന്തരിച്ചത്. അതിന് ശേഷം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാര ചടങ്ങുകളുടെ സമയം പിന്നീട് തീരുമാനിക്കും

pathram:
Related Post
Leave a Comment