കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉച്ചയോടെ കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.രഹന ഫാത്തിമ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയാണ് കേസിനും അറസ്റ്റിനും ആധാരം.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രഹന ഫാത്തിമ ശബരിമലയിലെത്താന്‍ ശ്രമിച്ചത് വലിയ വിവാദത്തിന് തിരിക്കൊളുത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് രഹന ഫാത്തിമയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് വൈകുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.
Leave a Comment