നിവിന് പാരയുമായി അജുവര്‍ഗീസ്…

തിരുവനന്തപുരം: സിനിമയിലും ജീവിതത്തിലും സുഹൃത്തുക്കളാണ് നിവിനും അജു വര്‍ഗീസും. വലിയ സുഹൃത്തുക്കളാണെങ്കിലും പരസ്പരം പാര വയ്ക്കുന്നതില്‍ രണ്ടു പേരും മത്സരത്തിലാണ്. ഇവരുടെ പാരവയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വന്നിട്ടുണ്ട്. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രെമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടാറുമുണ്ട്.
ഇപ്പോഴിതാ നിവിന് പുതിയ പാരയുമായി എത്തിയിരിക്കുകയാണ് അജു. നിവിന്റെ അവസാനം പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്താണ് അജു നിവിനെ ട്രോളിയിരിക്കുന്നത്. കൊച്ചുണ്ണിയുടെ വേഷമിട്ട് കട്ടിലില്‍ കയറുകള്‍ കൊണ്ട് കെട്ടിയിട്ടിരിക്കുന്ന അവസ്ഥയില്‍ മൊബൈല്‍ ഫോണില്‍ നോക്കുന്ന നിവിന്റെ ചിത്രമാണ് അജു ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്നായിരുന്നു ചിത്രത്തിന് അജു നല്‍കിയ കുറിപ്പ്. പോസ്റ്റും കുറിപ്പും ഹിറ്റായി മാറിയതോടെ നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയാക്കത്തതിലുള്ള ദേഷ്യമാകാം അജു ഇങ്ങനൊരു പണി കൊടുക്കാന്‍ കാരണമെന്നാണ് ചിലരുടെ കമന്റുകള്‍. എന്തായാലും ഫോട്ടോയും കമന്റുകളും ഇരുവരുടെയും സൗഹൃദവും കണ്ട് സന്തോഷത്തിലാണ് ആരാധകര്‍.

pathram:
Related Post
Leave a Comment