സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂര്‍ വരെ വൈകിഓടുന്നു

കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂര്‍ വരെ വൈകിഓടുന്നു. തിരുവനന്തപുരം ഡിവിഷനില്‍ സിഗ്‌നല്‍ തകരാറും തുടര്‍ന്ന് ട്രാക്ക് അറ്റകുറ്റപ്പണികള്‍ വൈകിയതും ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച രാത്രിയാണ് സിഗ്‌നല്‍ തകരാറുണ്ടായത്.
നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ചുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ് മൂന്നു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം- ഷൊറണൂര്‍ വേണാട് എക്സ്പ്രസ് രണ്ടര മണിക്കൂറും തിരുവനന്തപുരം -ഖൊരഗ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ് നാലുമണിക്കൂറും വൈകിയോടുന്നു.
ശനിയാഴ്ച സിഗ്‌നല്‍ തകരാറുമൂലം തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകാന്‍ കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് പാളം അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്താനായില്ല. ഇതോടെ വൈകിത്തുടങ്ങിയ അറ്റകുറ്റപ്പണികള്‍ തീരാന്‍ സമയമെടുത്തതോടെയാണ് ഞായറാഴ്ച രാവിലെ തിരുവനന്തപുരം ഡിവിഷനില്‍ തീവണ്ടികള്‍ വൈകിയത്.
തിരുവനന്തപുരത്തു നിന്നുമെത്തേണ്ട ജനശതാബ്ധി എക്സ്പ്രസ് വൈകുന്നത് കോഴിക്കോടു നിന്നും ഉച്ചക്ക് 1.45 ന് പുറപ്പെടേണ്ട ജനശതാബ്ധി എക്സ്പ്രസ് വൈകുന്നതിനും കാരണമാകും

pathram:
Leave a Comment