12 പന്തില്‍ 50 റണ്‍സ്….അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഫ്ഗാനിസ്ഥാന്‍ താരം

12 പന്തില്‍ 50 റണ്‍സ്….അതിവേഗ അര്‍ധ സെഞ്ച്വറിയുമായി അഫ്ഗാനിസ്ഥാന്‍ താരം. ടി10 ക്രിക്കറ്റിലാണ് അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷഹ്സാദ് അതിവേഗ അര്‍ധ സെഞ്ച്വറി സ്‌നന്തമാക്കിയത്. കേവലം 12 പന്തിലാണ് ഷെഹ്സാദ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഷെയിന്‍ വാട്സണ്‍ നയിച്ച സിന്ദീസ് ടീമിനെതിരെയായിരുന്നു രജ്പുത്സ് താരമായ ഷഹ്സാദിന്റെ വെടിക്കെട്ട്.
മത്സരത്തില്‍ 16 പന്തില്‍ 74 റണ്‍സാണ് പുറത്താകാതെ ഷഹ്സാദ് സ്വന്തമാക്കിയത്. ആറ് ഫോറും എട്ട് സിക്സും സഹിതമായിരുന്നു ഷഹ്സാദിന്റെ വെടിക്കെട്ട്. ഷഹ്സാദിന്റെ വെടിക്കെട്ട് മികവില്‍ പത്ത് വിക്കറ്റിനായിരുന്നു രജ്പുത്തിന്റെ വിജയം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സിന്ദീസ് 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് സ്വന്തമാക്കിയത്. 20 പന്തില്‍ 42 റണ്‍സെടുത്ത നായകന്‍ വാട്സനാണ് സിന്ദീസിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്.
മറുപടി ബാറ്റിംഗില്‍ രജ്പുത്ത് കേവലം നാല് ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സഹ്സാദിനെ കൂടാതെ മക്കല്ലം എട്ട് പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 21 റണ്‍സും എടുത്തു.

pathram:
Related Post
Leave a Comment