ഇന്ത്യ- ഓസീസ് ഒന്നാം ട്വന്റി 20; ഓസീസ് മികച്ച തുടക്കം

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഓസീസ് മികച്ച നിലയില്‍. അതേസമയം 16.1 ഓവറില്‍ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചു.
23 പന്തില്‍ 46 റണ്‍സുമായി മാക്സ്വെല്ലും 18 പന്തില്‍ 31 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയ്നിസുമാണ് ക്രീസില്‍. നാലാം വിക്കറ്റില്‍ ഇരുവരും 78 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡാര്‍സി ഷോര്‍ട്ട് (7), ആരോണ്‍ ഫിഞ്ച് (27), ക്രിസ് ലിന്‍ (37) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി. ക്രുനാല്‍ പാണ്ഡ്യ നന്നായി തല്ലു വാങ്ങി. നാല് ഓവറില്‍ 55 റണ്‍സാണ് ചേട്ടന്‍ പാണ്ഡ്യ വഴങ്ങിയത്. ഖലീല്‍ അഹമ്മദും റണ്‍സ് നന്നായി വഴങ്ങിയിട്ടുണ്ട്. മൂന്ന് ഓവറില്‍ 42 റണ്‍സാണ് ഖലീലിന്റെ ബൗളിങ്ങില്‍ ഓസീസ് സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗാബയിലെ പിച്ചില്‍ പുല്ല് വളരെ അധികമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 12 അംഗ ടീമില്‍നിന്ന് യുസ്വേന്ദ്ര ചാഹലിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്.

pathram:
Related Post
Leave a Comment