ശബരിമലയിലെ നിരോധനാജ്ഞകാലാവധി നീട്ടി

ശബരിമല: ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നീട്ടി. ജില്ലാ കളക്ടറാണ് നിരോധനാജ്ഞയുടെ കാലാവധി നാലുദിവസം കൂടി നീട്ടി ഇത്തരവിട്ടത്. നവംബര്‍ 26 വരെ നിരോധനാജ്ഞ തുടരും. ഇലവുങ്കല്‍, നിലയ്ക്കല്‍,പമ്പ, സന്നിധാനം, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും സ്‌പെഷ്യല്‍ ഓഫീസറിന്റെയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുത്തത്.
നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നു. ഒരാഴ്ച മാത്രമാണ് നിരോധനാജ്ഞ ഏര്‍പ്പടുത്തിയിരുന്നത്. ഇതിനുമുമ്പ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്ന സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു

pathram:
Related Post
Leave a Comment