മലര്‍ മിസ് ഇനി ഫഹദിന്റെ നായിക

മലര്‍ മിസ് ഇനി ഫഹദിന്റെ നായിക ആയി എത്തുന്നു. നിവിന്‍ പോളി ചിത്രമായ പ്രേമത്തിലെ മലര്‍ മിസ്സായി എത്തിയ സായി പല്ലവിക്ക് തന്റെ അഭിനയജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലും തമിഴിലും കൈനിറയെ അവസരങ്ങളാണ് താരത്തിന്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് സായി പല്ലവി. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈമയൗ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം പി.എഫ് മാത്യൂസ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇതിനോടകം തന്നെ ഊട്ടിയില്‍ ആരംഭിച്ചു. ചിത്രത്തിന് ഇതു വരെയും പേരിട്ടിട്ടില്ല.
അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റൊമാന്റിക്ക് ത്രില്ലറായ ചിത്രത്തില്‍ സായി പല്ലവിയും ഫഹദ് ഫാസിലും ത്രില്ലിംഗ് ആക്ഷന്‍ രംഗത്തില്‍ എത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ കലിയാണ് സായി ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം

pathram:
Related Post
Leave a Comment