കാന്‍ഡി: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്. പതിനേഴു വര്‍ഷത്തിനുശേഷമാണ് ലങ്കന്‍മണ്ണില്‍ ഇംഗ്ലീഷ് വിജയം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ആതിഥേയരെ 57 റണ്‍സിന് തോല്‍പ്പിച്ചു.
ആദ്യ കളിയില്‍ 211 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ ജയം. 2001നുശേഷം ആദ്യമായാണ് ലങ്കയില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര വിജയം. രണ്ടാമിന്നിങ്സില്‍ സെഞ്ചുറിനേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് കളിയിലെ താരം. സ്‌കോര്‍: ഇംഗ്ലണ്ട്- 290, 346; ശ്രീലങ്ക- 336, 243.
അവസാനദിനം മൂന്നു വിക്കറ്റ് കൈയിലിരിക്കേ ജയിക്കാന്‍ ലങ്കയ്ക്ക് 75 റണ്‍സ് വേണമായിരുന്നു. എന്നാല്‍, 17 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ അവര്‍ക്കായുള്ളൂ. നിരോഷന്‍ ഡിക്വെല്ല (35), ക്യാപ്റ്റന്‍ സുരംഗ ലക്മല്‍ (0), പുഷ്പകുമാര (1) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. എട്ട് റണ്‍സുമായി അകില ധനഞ്ജയ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജാക് ലീച്ച് അഞ്ചും മോയീന്‍ അലി നാലും വിക്കറ്റെടുത്തു. ആദില്‍ റാഷിദിനാണ് മറ്റൊരു വിക്കറ്റ്.
Leave a Comment