മിഖായേലില്‍ നിവിനൊപ്പം ഉണ്ണി മുകുന്ദനും

കൊച്ചി: കായംകുളം കൊച്ചുണ്ണിക്ക് ശേഷം കൈനിറയെ ചിത്രങ്ങളാണ് നിവിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ആരാധകരില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. ചിത്രീകരണം പുരോഗമിക്കവേ മിഖായേലിനെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.
മിഖായേലില്‍ നിവിനൊപ്പം ഉണ്ണി മുകുന്ദനും പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രേറ്റ് ഫാദറിനു ശേഷമുളള ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരഭം കൂടിയാണ് മിഖായേല്‍. ആദ്യ രണ്ടു ചിത്രങ്ങള്‍ മമ്മൂക്കയ്ക്കൊപ്പം പ്രവര്‍ത്തിച്ച ഹനീഫ് നിവിന്‍ പോളിയെ തന്റെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് ശ്രദ്ധേയമായിരുന്നു. ഇത്തവണയും ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നറുമായിട്ടാണ് ഹനീഫ് അദേനി എത്തുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുളള മാസ് ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടായിരിക്കും സിനിമയൊരുക്കുക. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമ കൂടിയായിരിക്കുമെന്നാണ് അറിയുന്നത്.
മഞ്ജിമാ മോഹനാണ് ചിത്രത്തില്‍ നിവിന്റെ നായികയായി എത്തുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം നിവിനൊപ്പം മഞ്ജിമ എത്തുന്ന ചിത്രം കൂടിയാണ് മിഖായേല്‍. നിവിനൊപ്പം പ്രാധാന്യമുളള ഒരു വേഷത്തിലായിരിക്കും മിഖായേലില്‍ നടി എത്തുക. മിഖായേലിനു പുറമെ സംസം എന്നൊരു ചിത്രവും മഞ്ജിമയുടെതായി മലയാളത്തില്‍ ഒരുങ്ങുന്ന സിനിമയാണ്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ്ലൈനോടു കൂടിയാണ് മിഖായേല്‍ അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്നത്.
മിഖായേലിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. നിവിന്‍ പോളി ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നവംബര്‍ 20നാണ് പുറത്തിറങ്ങുന്നത്. മിഖായേലിന്റെ ഫസ്റ്റ്ലുക്കിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജെഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍,കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ക്രിസ്മസ് റിലീസ് ആയിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നാണ് അറിയുന്നത്. ഫാമിലി ത്രില്ലര്‍ ചിത്രമായ മിഖായേലില്‍ കുടുംബസ്ഥനായ ഒരാളായിട്ടാണ് നിവിന്‍ എത്തുന്നതെന്നാണ് അറിയുന്നത്

ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ കൗതുകം നിറച്ചുകൊണ്ടാണ് ഹനീഫ് അദേനി തന്റെ പുതിയ സിനിമയുമായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററിനെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കായംകുളം കൊച്ചുണ്ണിക്ക് ശേഷമുളള നിവിന്‍ ചിത്രമായതിനാല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന മിഖായേല്‍ മികച്ചൊരു ചിത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

pathram:
Related Post
Leave a Comment