ഇന്ത്യന്‍ ഹോക്കിയ്ക്കായി ഷാരൂഖ് ഖാന്‍, എ.ആര്‍ റഹ്മാന്‍, നയന്‍താര എന്നിവര്‍ ഒന്നിക്കുന്നു

ഇന്ത്യന്‍ ഹോക്കിയ്ക്കായി എ.ആര്‍ റഹ്മാന്‍ ഷാരൂഖ് ഖാന്‍ നയന്‍താര എന്നിവര്‍ ഒന്നിക്കുന്നു. ഇന്ത്യന്‍ ഹോക്കി ടീമിന് ആദരം നല്‍കാന്‍ എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ജയ് ഹിന്ദ് ഇന്ത്യ എന്ന ഗാനത്തിനുവേണ്ടിയാണ് താരങ്ങള്‍ ഒന്നിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലോക കപ്പിന് മുന്നോടിയായാണ് സംഗീത ആല്‍ബം പുറത്തിറക്കുന്നത്. ഇന്ത്യ ആതിഥേയരാകുന്ന ടൂര്‍ണമെന്റ് നവംബര്‍ 28 ന് തുടങ്ങും. ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റഹ്മാനൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര എന്നിവര്‍ സംഗീത ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്.

ശിവമണി, നീതി മോഹന്‍, ശ്വേത മോഹന്‍, സാഷ തിരുപതി, ശ്വേത പണ്ഡിറ്റ്, ഹര്‍ഷ്ദീപ് എന്നിവരും ലോകകപ്പില്‍ കളിക്കുന്ന താരങ്ങളും അണിചേരുന്നു. രവി വര്‍മനാണ് സംഗീത ആല്‍ബത്തിന്റെ ഛായാഗ്രാഹകന്‍.

pathram:
Related Post
Leave a Comment