അമ്മാന് : ഗോളടിച്ച് ഹീറോ ആയി ഗോള്‍കീപ്പര്‍..ജോര്‍ദാന്‍ ഗോള്‍കീപ്പര്‍ അമര്‍ ഷാഫിയാണ് ഗോളടിച്ച് ഹീറോ ആയത്. ജോര്‍ദാനും ഇന്ത്യുമായി നടന്ന സൗഹൃദ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 2-1 തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു പെനല്‍റ്റി കിക്ക് സേവ് ചെയ്ത് വീരനായെങ്കിലും പിന്നാലെ ഷാഫിയുടെ ഗോള്‍കിക്ക് എത്തിപ്പിടിക്കാനാവാതെ വില്ലനുമായി.
25ാം മിനിറ്റില്‍ സ്വന്തം ഗോള്‍മുഖത്ത് നിന്ന് ഷാഫി ഉയര്‍ത്തിയടിച്ച പന്ത് മുന്നോട്ടു കയറി നില്‍ക്കുകയായിരുന്ന സന്ധുവിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. 58ാം മിനിറ്റില്‍ ഇഹ്സാന്‍ ഹദ്ദാദ് ജോര്‍ദാന്റെ രണ്ടാം ഗോള്‍ നേടി.
61ാം മിനിറ്റില്‍ നിഷു കുമാര്‍ ഇന്ത്യയ്ക്കായി ഗോള്‍ മടക്കിയെങ്കിലും പിന്നീടൊന്നു നേടാനായില്ല. ഫിഫ റാങ്കിങ്ങില്‍ 112ാം സ്ഥാനക്കാരായ ജോര്‍ദാനുമായുള്ള തോല്‍വി 97ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കു തിരിച്ചടിയാകും. കനത്ത മഴ മൂലം ആദ്യം ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ച മല്‍സരം പിന്നീട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 27ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി
Leave a Comment