തൃപ്തി ദേശായി മടങ്ങുന്നു?

കൊച്ചി: തൃപ്തി ദേശായി തിരിച്ചുപോകാനൊരുങ്ങുന്നതായി സൂചന. പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ തിരിച്ചുപോകാന്‍ തൃപ്തി ദേശായി തീരുമാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിന്റെ സ്വഭാവം മാറിത്തുടങ്ങുകയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി ബഹളം ആരംഭിക്കുകയും ചെയ്തു. ഏട്ടു മറിക്കൂറോളമായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയിട്ടും തൃപ്തിക്ക് പുറത്ത് വരാനായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് അറിയുന്നത്. പക്ഷേ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനായിട്ടില്ല.
ഏട്ടു മറിക്കൂറോളമായി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയിട്ടും തൃപ്തിക്ക് പുറത്ത് വരാനായിട്ടില്ല.

അതേസമയം തൃപ്തി പ്രതിഷേധക്കാര്‍ക്ക് നേരെ കൈവീശിക്കാണിച്ചതാണെന്നും തിരിച്ചുപോകില്ലെന്നുമാണ് ഏറ്റവും പുതുതായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. തൃപ്തി കൈവീശിക്കാണിച്ചപ്പോള്‍ മടങ്ങുകയാണെന്ന പ്രതിഷേധക്കാര്‍ കരുതിയതാണെന്നും അറിയുന്നു. അതിനിടെ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ തൃപ്തിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഉടന്‍തന്നെ തൃപ്തിയെ ബന്ധപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സുരക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്.
ബിജെപിയുടെ നേതൃത്വത്തില്‍ വന്‍സംഘമാണ് നാമജപ പ്രതിഷേധവുമായി വിമാനത്താവളത്തിനു പുറത്ത് നില്‍ക്കുന്നത്. ടാക്‌സിക്കാരും ഓണ്‍ലൈന്‍ ടാക്‌സിക്കാരും തൃപ്തിയെ കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇവരെ കൊണ്ടു പോയാല്‍ പ്രതിഷേധക്കാരുടെ ആക്രമണത്തിന് ഇരയാകുമെന്ന ഭയമാണ് ടാക്‌സിക്കാരെ അലട്ടുന്നത്.

പക്ഷെ എന്തു വന്നാലും പിന്നോട്ടില്ലെന്നാണ് തൃപ്തിയുടെ നിലപാട്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും കൊച്ചിയില്‍ പോലും തന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണെന്നും തൃപ്തി പറഞ്ഞിരുന്നു.

തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്നതിനെ എതിര്‍ത്ത് മാളികപ്പുറം മേല്‍ശാന്തി വി.എന്‍.അനീഷ് നമ്പൂതിരി പറഞ്ഞു. തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. വിശ്വാസികള്‍ അതിന് അനുവദിക്കില്ല. യുവതീപ്രവേശനത്തെ ഇപ്പോഴും ശക്തമായി താന്‍ എതിര്‍ക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹമെന്നും അനീഷ് നമ്പൂതിരി പറഞ്ഞു.

pathram:
Related Post
Leave a Comment