ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ പൊലീസ് മുന്നൊരുക്കം ആരംഭിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് നിലയ്ക്കലിലെത്തും.
അന്‍പതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിലെത്തിച്ചു. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പ്രവേശനം ഇലവുങ്കല്‍ വരെ മാത്രമാണ് ആനുവദിച്ചിരിക്കുന്നത്.
അതേസമയം ഭരണഘടന ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും. യുവതികള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി വിശ്വാസിസമൂഹത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് നടപ്പാക്കുകയെന്ന വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നില്‍. സര്‍വകക്ഷിയോഗത്തിന് ശേഷം താഴമണ്‍ തന്ത്രി കുടുംബാഗങ്ങളുമായും പന്തളംരാജ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ചചെയ്യും . നിലവിലെ ആചാരങ്ങള്‍ പാലിക്കണമെന്ന നിലപാടില്‍ തന്നെയാണ് ഇരുകൂട്ടരും. മണ്ഡലക്കാലത്തെ ശബരിമലയുടെ അന്തരീക്ഷം എങ്ങനെയെന്ന് തീരുമാനിക്കുന്നവയാകും രണ്ടുയോഗങ്ങളും
Leave a Comment