മെഹ്‌റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു;തമന്‍ പറഞ്ഞു, എനിക്കും ചുംബിക്കണം… എന്നാല്‍ അതിന് കഴിയില്ല, എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..?ഛോട്ടാ കെ.നായിഡു വിശദീകരണവും പുലിവാലുപിടിച്ചു
ഹൈദരാബാദ്: പൊതുവേദിയില്‍ കാജല്‍ അഗര്‍വാളിനെ ചുംബിച്ച് ഛായഗ്രാഹകന്‍. കാജലിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിരിപാടിയ്ക്കിടെ ഛായഗ്രാഹകന്‍ ഛോട്ടാ കെ.നായിഡു അനുവാദമില്ലാതെ അപ്രതീക്ഷിതമായി കാജലിനെ ചുംബിക്കുകയായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ചൂട് മാറും മുന്‍പ് ഛോട്ടാ കെ.നായിഡു നല്‍കിയ വിശദീകരണം അതിലേറെ പുലിവാല്‍ പിടിക്കുകയും ചെയ്തു. ഛോട്ടോ കെ.നായിഡു ചുംബിച്ചപ്പോള്‍ പൊതുവേദിയില്‍ അനിഷ്ടം കാണിക്കാതിരുന്ന കാജല്‍ ഇതേപറ്റിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ചത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. ഛോട്ടോ കെ.നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അങ്ങേയറ്റം അസ്വസ്ഥയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു കാജല്‍. അതിനിടെ ഛോട്ടോ കെ.നായിഡുവിന്റെ പേര് പറഞ്ഞ് നന്ദി പറഞ്ഞപ്പോള്‍ നായിഡു അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിച്ചു. സംഭവം വിവാദമായതോടെ നായിഡു വിശദീകരണവുമായി രംഗത്തെത്തി. മെഹ്‌റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്കും കാജല്‍ അഗര്‍വാളിനെ ചുംബിക്കണം. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? അതുകൊണ്ടാണ് കാജലിനെ ചുംബിച്ചത്. ഛോട്ടാ നായിഡു പറഞ്ഞു. ചടങ്ങിനെത്തിയവരില്‍ പലരും ഛോട്ടാനായിഡുവിന്റെ പ്രവൃത്തിയെ ശക്തമായി അപലപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും നായിഡുവിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്