96 ന്റെ നിര്‍മാതാവ് നന്ദഗോപാലിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 96ന്റെ നിര്‍മ്മാതാവിന് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ്. ചിത്രത്തില്‍ അഭിനയിച്ചതിന് അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചാണ് നിര്‍മാതാവ് നന്ദഗോപാലിന് നടികര്‍ സംഘം റെഡ്കാര്‍ നല്‍കിയത്. സിനിമ റിലീസ് ആയതിന് ശേഷവും നടി നടന്മാര്‍ക്ക് ശമ്ബളം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
96 ലെ നായകന്‍ വിജയ് സേതുപതിക്കും ശമ്ബളത്തിന്റെ ഒരു പങ്ക് ലഭിച്ചിട്ടില്ല എന്നും വിവരമുണ്ട്. തമിഴിലെ മുന്‍നിര വിതരണ കമ്ബനിയായ മഡ്രാസ് എന്റര്‍പ്രൈസേഴ്‌സിന്റെ ഉടമയാണ് നന്ദഗോപാല്‍. വിക്രം പ്രഭുവിന്റെ വീര ശിവാജി, വിശാല്‍ നായകനായ കത്തി സണ്ടൈ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം.

pathram:
Related Post
Leave a Comment