കാലിഫോര്‍ണിയയെ പിടിച്ചു വിഴുങ്ങിയ കാട്ടു തീയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് ശ്രുതി ഹാസന്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയെ പിടിച്ചു വിഴുങ്ങിയ കാട്ടു തീയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ച് ശ്രുതി ഹാസന്‍. ശ്രുതി ഹാസന്‍ തന്നെയാണ് രക്ഷപ്പെട്ടതിനെകുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നുവെന്നും ശ്രുതി പറഞ്ഞു. കാട്ടു തീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ശ്രുതി ട്വീറ്റ് ചെയ്തു.
ലോക പ്രശസ്ത ഗായിക ലേഡി ഗംഗ, നടിയും മോഡസുമായ കിം കാര്‍ദാഷിന്‍, ഹോളിവുഡ് നടന്‍ റെയന്‍ വില്‍സണ്‍, സംവിധായകന്‍ ഗ്യാലര്‍മോഡെല്‍ ടോറോ, ഗായിക മെലിസ എതറിഡ്ജ് തുടങ്ങിയവര്‍ കാട്ടു തീയെ തുടര്‍ന്ന് കാല്‍ഫോര്‍ണിയയിലെ വീട് ഉപേക്ഷിച്ച് പോയിരുന്നു.
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീ പിടുത്തമാണിത് . ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയയിലും കാട്ടു തീ പടര്‍ന്നു പിടിച്ചിരുന്നു. മാലി ബീച്ച് നഗരവും അഗ്നിയ്ക്ക് ഇരയായിട്ടുണ്ട്. ഈ പ്രദേശത്തെ പല വീടുകളും കെട്ടിടങ്ങളും കത്തി നശിച്ചിരുന്നു. കാട്ടുതീ നഗരത്തിലേയ്ക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ഹോളിവുഡ് താരങ്ങളെ ഉള്‍പ്പെടെയുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിച്ചു.

pathram:
Leave a Comment