ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്; അനസ് ഇന്ന് കളിക്കും

കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവയെ നേരിടും. ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. എടികെയ്‌ക്കെതിരെ ജയിച്ച് തുടങ്ങിയെങ്കിലും പിന്നെയുള്ള കളികളിലെല്ലാം സമനിലയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്.
നാല് കളി സമനിലയില്‍ കുടുങ്ങിയപ്പോള്‍ അവസാന മത്സരത്തില്‍ ബെംഗളുരു എഫ് സി ക്ക് മുന്നില്‍ അടിതെറ്റി. ആറ് കളിയില്‍ പതിനെട്ട് ഗോളടിച്ച എഫ് സി ഗോവയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള കളി മതിയാവില്ല ബ്ലാസ്‌റ്റേഴ്‌സിന്. എട്ട് ഗോള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഏഴെണ്ണം വഴങ്ങി. ഇതുകൊണ്ടുതന്നെ പ്രതിരോധത്തിലെ കരുത്തനായ അനസ് എടത്തൊടിക ആദ്യമായി ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ കളത്തിലെത്തും.
അനസിനൊപ്പം ഹാളിചരണ്‍ നര്‍സാരി ടീമില്‍ തിരിച്ചെത്തുമ്പോള്‍ സി കെ വിനീതും സഹല്‍ അബ്ദുല്‍ സമദും പകരക്കാരനായി ഇറങ്ങാനാണ് സാധ്യത. തകര്‍പ്പന്‍ ഫോമിലുള്ള എ!ഡു ബെഡിയ ആവും ഗോവന്‍ നിരയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന തലവേദന. ഇരുടീമും ഇതിന് മുന്‍പ് ഏറ്റുമുട്ടിയ എട്ട് കളിയില്‍ അഞ്ചില്‍ ഗോവയും മൂന്നില്‍ ബ്ലാസ്‌റ്റേഴ്‌സും ജയിച്ചു.

pathram:
Related Post
Leave a Comment