വേറിട്ട ഗെറ്റപ്പില്‍ ഇ്ദ്രന്‍സ്… കെന്നി ട്രെയ്‌ലര്‍ കാണാം

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം കെന്നിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇമ്മാനുവല്‍ ഫെര്‍ണാണ്ടസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കെന്നി’ ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ത്രില്ലര്‍ ആണെന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്നു. ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹ്രസ്വചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. സിനിമകളിലൊന്നും ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ട്രെയ്ലറില്‍ ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെടുന്നത്.ഇമ്മാനുവല്‍ ആര്‍ട് ഫാക്ടറിയുടെ ബാനറില്‍ നയന ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അച്ചു കൃഷ്ണയാണ്. ധീരജ് സുകുമാരനാണ് പശ്ചാത്തല സംഗീതം. ഇന്ദ്രന്‍സിനൊപ്പം ആകാശ് ശീല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

pathram:
Related Post
Leave a Comment