കൊച്ചി: ശബരിമലയിലെ സുരക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നു തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങള്‍ ശബരിമലയില്‍ എത്തിയേക്കാമെന്നു കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചില മുന്‍ കരുതലുകള്‍ എടുത്തതൊഴിച്ചാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിരുന്നു നടപടിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ശബരിമലയില്‍ മാധ്യമവിലക്കിനെതിരെ നല്‍കിയ ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.ശബരിമലയില്‍ ചിത്തിര ആട്ടത്തിരുന്നാള്‍ വിശേഷ പൂജാ ഒരുക്കങ്ങളോ സുരക്ഷാ സംവിധാനങ്ങളോ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാധ്യമങ്ങളെ അനുവദിച്ചില്ല എന്നാണ് ആരോപണം. ഈ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കല്‍ കടന്നു പോകുന്നതിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ മാധ്യമ വിലക്കില്ലെന്നുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാര്‍ത്താക്കുറിപ്പു വന്നിരുന്നു. സുരക്ഷ ക്രമീകരിച്ച ശേഷം പമ്പയിലേക്കു മാധ്യമങ്ങളെ കടത്തിവിടുമെന്നുമായിരുന്നു ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചത്.
Leave a Comment