നിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു

നിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു. ഇവര്‍ നിലത്ത് കിടന്നുറങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 14 ന് ആണ് സംഭവം. ഇത് കമ്പനിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തിയെന്നും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ഇവരെ റയാന്‍ എയര്‍ പിരിച്ചുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 14 ന് പോര്‍ച്ചുഗീസിലേക്കുള്ള റയല്‍ എയര്‍ വിമാനം വഴിതിരിച്ചു വിട്ടിരുന്നു. ഇതോടെ യാത്ര മുടങ്ങിയ ജീവനക്കാര്‍ മലാഗ വിമാനത്താവളത്തിലാണ് താമസിച്ചത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിമാനക്കമ്പനി പരാജയപ്പെട്ടിരുന്നു. ഇതോടെ ഇവര്‍ നിലത്താണ് കിടുന്നുറങ്ങിയത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തില്‍ വിമാനജീവനക്കാരുടെ സംഘടന റയാന്‍ എയറിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. റയല്‍ എയര്‍ ജീവനക്കാര്‍ക്ക് ആവശ്യമുള്ള സൗകര്യം ക്രമികരീക്കുന്നതില്‍ പരാജയപ്പെട്ടതായിട്ടാണ് സംഘടന ആരോപിച്ചത്. അല്പസമയം മാത്രമാണ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതെന്നും ഇവരെ എത്രയും വേഗം വിഐപി ലോഞ്ചിലേക്ക് മാറ്റിയെന്നും വിമാനക്കമ്പനി പിന്നീട് അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് വിമാനക്കമ്പനി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment