കമല്‍ഹാസനും വിക്രവും ഒന്നിക്കുന്ന കദരം കൊണ്ടേന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനും വിക്രവും ഒന്നിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കമല്‍ പുറത്തുവിട്ടു.

കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. രാജേഷ് എം സെല്‍വയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കമലും വിക്രവും ഒന്നിക്കുന്നത് ആരാധകരെ സംബന്ധിച്ചടുത്തോളം ആഹ്‌ളാദകരമാണ്.ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോയെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത വരുത്തിയിട്ടില്ല. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. പൂജ കുമാര്‍ ആണ് നായികയായെത്തുന്നത്.

pathram:
Related Post
Leave a Comment