മെസിയെ വെച്ച് റിസ്‌കെടുക്കാന്‍ താന്‍ തയ്യാറല്ല… ബാഴ്‌സലോണ പരിശീലകന്‍

ബാഴ്‌സലോണ: കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി മോചിതനായെന്നും എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരെ താരം കളിക്കുമോയെന്ന കാര്യം ഉറപ്പ് പറയാനാകില്ലെന്നും ബാഴ്‌സലോണ പരിശീലകന്‍ ഏണസ്‌റ്റോ വല്‍വര്‍ദെ.
മത്സരത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതിയിലേക്ക് മെസിയെത്തിയെന്നത് ശുഭ സൂചകമാണെന്നും, മികച്ച രീതിയില്‍ അദ്ദേഹം പരിശീലനത്തില്‍ പങ്കെടുത്തെന്നും പറഞ്ഞ വല്‍വര്‍ദെ, പക്ഷേ മെസിയെ വെച്ച് റിസ്‌കെടുക്കാന്‍ താന്‍ തയ്യാറല്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘ചിലപ്പോള്‍ അദ്ദേഹം ആദ്യ ഇലവനിലുണ്ടാകും, ചിലപ്പോള്‍ പകരക്കാരുടെ നിരയിലും, ചിലപ്പോള്‍ കളിക്കാന്‍ തന്നെ സാധ്യതയില്ല’. ബാഴ്‌സലോണ പരിശീലകന്‍ പറയുന്നു.
അതേ സമയം കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന മത്സരത്തിലായിരുന്നു മെസിയുടെ കൈക്ക് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോയിലും കളിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

pathram:
Related Post
Leave a Comment