ദീപികയ്ക്ക് 20ലക്ഷം രൂപയുടെ താലിമാല..ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ വേറെയും

മുംബൈ: താരവിവാഹത്തിന്റെ ആഘോഷലഹരിയിലാണ് ബോളിവുഡ്. ദീപിക പദുക്കോണ്‍രണ്‍വീര്‍ സിങ് വിവാഹത്തിന് വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രം. നവംബര്‍ 14, 15 തീയതികളിലായി രണ്ടുദിവസം നീളുന്ന വിവാഹത്തിന് ദീപിക ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം താലിമാല(മംഗല്‍സൂത്ര) വാങ്ങാനായി ദീപിക മുംബൈയിലെ ഒരു ജ്വല്ലറിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം ഒരു കോടിയോളം രൂപയുള്ള ആഭരണങ്ങളാണ് ദീപിക അണിയുകയെന്നാണ് സൂചന. 20 ലക്ഷം രൂപയാണ് താലിയുടെ വില . വരനു അണിയാനായി 200 ഗ്രാമിന്റെ സ്വര്‍ണമാലയാണ് വാങ്ങിയത്. സിന്ധികൊങ്കിണി ആചാരപ്രകാരമുള്ള വിവാഹം നവംബര്‍ 14 നാണ്. തുടര്‍ന്ന് ഇരുവരും ഇറ്റലിയിലേക്ക് പോകും. മുംബൈയിലും ബാംഗ്‌ളൂരിലും വിവാഹസല്‍ക്കാരങ്ങള്‍ ഒരുക്കുന്നുണ്ട്.വിവാഹത്തിന് രണ്ടാഴ്ചമുമ്പ് തന്നെ നവവധുവിന്റെ ലജ്ജ കലര്‍ന്ന ചിരിയോടെയുള്ള ദീപികയുടെ ചിത്രം സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

pathram:
Related Post
Leave a Comment