പി.കെ.ശ്രീമതി എം.പി.ക്കെതിരേ അപവാദപ്രചാരണം: യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: പി.കെ.ശ്രീമതി എം.പി.ക്കെതിരേ അപവാദപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ പോലീസാണ് നടുവില്‍ കപ്പള്ളി ഹൗസില്‍ സജിത്ത് (39)നെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്നവിധം ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തത്.
ശബരിമല വിഷയത്തില്‍ ശ്രീമതിയുടെ പ്രസംഗത്തിനെതിരേ ബി.ജെ.പി. നേതാവ് എം.ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഇതാണ് കേസിനാധാരമായ സംഭവം. സ്ത്രീ എന്ന നിലയില്‍ പി.കെ.ശ്രീമതിയെ അപമാനിക്കുന്നവിധത്തിലായിരുന്നു പ്രതികരണം. ഇത് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയും അപമാനകരമായ ദൃശ്യങ്ങള്‍ ചേര്‍ക്കുകയും ചെയ്തുവെന്നതാണ് സജിത്തിനെതിരേയുള്ള കുറ്റം. കേസില്‍ ഗോപാലകൃഷ്ണനെയും പ്രതിയാക്കിയിട്ടുണ്ട്. സജിത്തിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ടൗണ്‍ എസ്.ഐ. ശ്രീജിത്ത് കൊടേരിയും സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, അനീഷ്, സജിത്ത് എന്നിവരും ചേര്‍ന്നാണ് സജിത്തിനെ അറസ്റ്റ് ചെയ്തത്.

pathram:
Related Post
Leave a Comment