ഇന്ത്യ-വെന്‍ഡിസ് ടി ട്വന്റി മത്സരം ഇന്ന് … ഇരു ടീമുകളിലും മാറ്റങ്ങള്‍

കൊല്‍ക്കത്ത: ഇന്ത്യ-വെന്‍ഡിസ് ടി ട്വന്റി മത്സരം ഇന്ന് ആരംഭിക്കും. രാത്രി ഏഴുമണി മുതലാണ് മത്സരം.
ടെസ്റ്റും ഏകദിനവും കളിച്ച ടീമല്ല വിന്‍ഡീസ്. ലോകത്തെ എല്ലാം കോണുകളിലും വിന്‍ഡീസ് താരങ്ങളെത്തി. അവിടുത്തെയെല്ലാം ലീഗുകളില്‍ താരങ്ങള്‍ നിറഞ്ഞാടുകയും ചെയ്തു. കൈറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ഡാരെന്‍ ബ്രാവോ, ദിനേശ് രാംദിന്‍, കാര്‍ലോസ് ബ്രാതൈ്വറ്റ് അടക്കമുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വിന്‍ഡീസിന്റെ വരവ്. എകദിന പരമ്പര കളിച്ച ടീമല്ല ടി ട്വന്റി കളിക്കാനിറങ്ങുന്നത്. രണ്ടു വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി ട്വന്റി ലോകകപ്പിലേക്കുള്ള ടീമിനെ കണ്ടെത്താന്‍ അതിനുവേണ്ടി മുന്‍നായകന്‍ മഹേന്ദ്രസിങ് ധോനിയെ ടീമില്‍നിന്ന് ഒഴിവാക്കി. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. പകരം രോഹിത് ശര്‍മ ടീമിന്റെ നായകന്റെ റോളിലെത്തി. ക്രുണാല്‍ പാണ്ഡ്യ, ഷഹബാസ് നദീം, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ്സ് അയ്യര്‍, ഖലീല്‍ അഹമ്മദ് അടക്കമുള്ള യുവതാരങ്ങളെ ടീമിലെടുക്കുകയും ചെയ്തു. വിന്‍ഡീസിനെപ്പോലെ യുവത്വവും പരിചയസമ്പത്തും അടങ്ങിയതുതന്നെയാണ് ഇന്ത്യയുടെ ടീമും.
വിക്കറ്റ് കീപ്പര്‍മാരാണെങ്കിലും ഋഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും ആദ്യ ഇലവനില്‍ കളിപ്പിക്കുമെന്ന സൂചനയാണ് ശനിയാഴ്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയത്. ടീമില്‍ മറ്റു പരീക്ഷണങ്ങള്‍ക്കൊന്നും രോഹിത് തയ്യാറാവാന്‍ സാധ്യതയില്ല. രോഹിതിനൊപ്പം ശിഖര്‍ ധവാന്‍ തന്നെയായിരിക്കും ഓപ്പണറുടെ റോളില്‍. കോലിയുടെ സ്ഥാനത്ത് ലോകേഷ് രാഹുല്‍ കളിക്കും. ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവരും ടീമിലുണ്ടാകും. മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യര്‍ എന്നിവരില്‍ ഒരാളും ആദ്യ ഇലവനില്‍ ഇടംപിടിക്കും. മൂന്ന് പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്താനാണ് സാധ്യത. ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം ഇടംകൈ പേസര്‍ ഖലീല്‍ അഹമ്മദും സ്ഥാനം കണ്ടെത്തും. യുസ്വേന്ദ്ര ചാഹല്‍-കുല്‍ദീപ് യാദവ് സഖ്യമായിരിക്കും സ്പിന്‍ ബൗളിങ്ങിലുണ്ടാവുക.
ഇന്ത്യന്‍ പിച്ചുകളില്‍ പരിചയസമ്പത്തുള്ള താരങ്ങളെ വിന്‍ഡീസ് ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും. കൈറണ്‍ പൊള്ളാര്‍ഡ്, ഡാരെന്‍ ബ്രാവോ, രാംദിന്‍ അടക്കമുള്ള പരിചയസമ്പന്നര്‍ക്കൊപ്പം ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷെര്‍ഫാനെ റഥര്‍ഫോര്‍ഡ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും ടീമിന് ഗുണകരമാവും. ആന്ദ്രെ റസല്‍ ശനിയാഴ്ച രാത്രിവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ഞായറാഴ്ച ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നകാര്യം കാത്തിരുന്നു കാണേണ്ടിവരും. ഒബേഡ് മക്കോയ്, ഒഷാനെ തോമസ് അടക്കമുള്ള ബൗളര്‍മാരും ടീമിന്റെ പ്രതീക്ഷയാണ്.

pathram:
Related Post
Leave a Comment