സ്‌നേഹം കൂടുമ്പോള്‍ പരിസരം മറക്കുന്ന ആരാധകരോട് മമ്മൂട്ടിയുടെ സ്‌നേഹോപദേശം…. വിഡിയോ വൈറല്‍ ആവുന്നു

എവിടെയായാലും വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥന മുടക്കാത്ത പതിവാണ് മമ്മൂക്കയുടേത്. കഴിഞ്ഞദിവസം കാസര്‍ക്കോട്ടെ ഉള്‍നാട്ടിലെ പള്ളിയിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ സംസാരം. താരങ്ങളെ കാണുമ്പോള്‍ സ്ഥലവും സന്ദര്‍ഭവും നോക്കാതെ ഇഷ്ടം പ്രകടിപ്പിക്കാന്‍ എത്തുന്നവരുടെ നടുവില്‍പ്പെടുന്ന താരങ്ങളിലൊരാളായി ഇന്ന് മമ്മൂട്ടിയും. ഇഷ്ടം കൂടുമ്പോള്‍ ആരാധകര്‍ പരിസരം മറന്ന് പെരുമാറാറുണ്ട്. സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ് മമ്മൂട്ടിയുടെ ഈ സ്‌നേഹോപദേശം.
മമ്മൂട്ടി പള്ളിയിലേക്ക് എത്തിയപ്പോഴാണ് ആരാധകര്‍ മൊബൈല്‍ ഫോണുമായി ചുറ്റും കൂടിയത്. ഏറെയും ചെറുപ്പക്കാരും കുട്ടികളുമായിരുന്നു. അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ചുറ്റും കൂടി. പള്ളിയിേലക്ക് നിസ്‌കരിക്കാന്‍ ഇറങ്ങിയപ്പോഴാണ് ആരാധകരുടെ ഈ ഇഷ്ടം. അപ്പോള്‍ തന്നെ മമ്മൂട്ടിയുടെ മറുപടി എത്തി.’പള്ളിയിലെത്തുമ്പോള്‍ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോള്‍ പള്ളിയില്‍ വരുന്നപോലെ തന്നെ വരണം. പ്രാര്‍ഥിക്കണം’ താരത്തിന്റെ ഈ ഉപദേശം മനസിലാക്കി ആവണം ആരാധകര്‍ പതിയെ ഫോട്ടോ എടുക്കുന്നത് നിര്‍ത്തി. താരത്തിനൊപ്പം പള്ളിയിേലക്ക് നടന്നു. ഈ വിഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയില്‍ അഭിനയിക്കാനാണ് മമ്മൂട്ടി കഴിഞ്ഞാഴ്ച കാസര്‍ക്കോട്ടെത്തിയത്. പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

pathram:
Related Post
Leave a Comment