പത്രത്തില്‍ കൊടുത്തിരുന്നു വായിച്ചില്ലേ? ഡ്രാമയുടെ പുതിയ ടീസറുകള്‍ റിലീസ് ചെയ്തു…വിഡിയോ കാണാം

കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹന്‍ലാല്‍-രഞ്ജിത് ടീമിന്റെ ഡ്രാമയുടെ പുതിയ ടീസറുകള്‍ റിലീസ് ചെയ്തു. അഞ്ച് സെക്കന്‍ഡുകള്‍ വീതം ദൈര്‍ഘ്യമുള്ള രസകരമായ രണ്ടു ടീസറുകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഒന്നില്‍ ബൈജു മോഹന്‍ലാല്‍ കോമ്പിനേഷനാണ്. ബൈജു മോഹന്‍ലാല്‍ കോംബോ സീനുകള്‍ തിയേറ്ററുകളില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍.

റിലീസിന് മുമ്പേ മുടക്കു മുതലിന്റെ മുക്കാല്‍ ഭാഗവും നേടി മോഹന്‍ലാല്‍ ചിത്രം ഡ്രാമാ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റു പോയത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആറു കോടി 25 ലക്ഷം രൂപ മുടക്കിയാണ് സൂര്യ ടിവി സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. ഒന്‍പതു കോടി ബജറ്റില്‍ ചിത്രീകരിച്ച ചിത്രം റിലീസിനു മുമ്പേ മുടക്കു മുതലിന്റെ 70 ശതമാനവും തിരിച്ചു പിടിച്ചിരിക്കുകയാണ്.

pathram:
Related Post
Leave a Comment