കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും സമനിലക്കുരുക്കില്‍; ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ നാലാം സമനിലയാണ് പുണെയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരുന്നത്. സ്‌കോര്‍: 1-1. പതിമൂന്നാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് വഴങ്ങിയത്. മാര്‍ക്കോ സ്റ്റാങ്കോവിച്ചാണ് പുണെയ്ക്കുവേണ്ടി ഗോള്‍ നേടിയത്. ആക്രമിച്ചു കളിക്കുന്നതിനിടെയാണ് പ്രത്യാക്രമണത്തില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ വീണത്. ബോക്‌സില്‍ നിന്നുള്ളൊരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് മാര്‍ക്കോ സ്റ്റാങ്കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ വല അപ്രതീക്ഷിതമായി കുലുക്കിയത്. ബോക്‌സില്‍ നിന്ന് കിട്ടിയ പന്ത് വലംകാല്‍ കൊണ്ട് തടഞ്ഞ് പ്രതിരോധക്കാരെ കബളിപ്പിച്ച് ഇടംകാല്‍ കൊണ്ടൊരു ബുള്ളറ്റ് തൊടുക്കുകയായിരുന്നു സ്റ്റാങ്കോവിച്ച്.
സ്ലാവിസ്ലയുടെ ഒരു നീക്കം ഓഫ് സൈഡാവുകയും മറ്റൊരു നീക്കം ഗോളി തടയുകയും ചെയ്തശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ വീണത്.
41ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു.
സമനിലയ്ക്കുവേണ്ടിയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് 61ാം മിനിറ്റില്‍ സഫലമായി. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഗോള്‍ വീണത്. സ്ലാവിസ്ല എടുത്ത കോര്‍ണര്‍ ഗുര്‍തേജ് സിങ്ങിന് ലഭിച്ചു. പന്ത് ക്ലിയര്‍ ചെയ്യാനുള്ള സിങ്ങിന്റെ ശ്രമം വിജയിച്ചില്ല. പന്ത് കിട്ടിയത് ബോക്‌സില്‍ നിലയുറപ്പിച്ച നിക്കോള ക്രാമരെവിച്ചിന്. നിക്കോള തൊടുത്ത ഷോട്ട് പ്രതിരോധത്തിന്റെ വിള്ളലിലൂടെ നേരെ വലയില്‍ എത്തി..
Leave a Comment