പുണെ: ഐഎസ്എല്ലില്‍ എഫ്‌സി പുണെ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ഇരു ടീമുകക്കും വിജയം അനിവാര്യമാണെന്ന് തന്നെ പറയാ. ഒന്നെങ്കിലും ജയിച്ചില്ലെങ്കില്‍ പുണെ സിറ്റി എഫ്സിയും കഷ്ടത്തിലാകും. നാലില്‍ ഒരു വിജയവും 3 സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ഒരു സമനിലയും 3 തോല്‍വിയും പുണെയെ അവസാനക്കാരാക്കി. പുതിയ പരിശീലകന്റെ കീഴില്‍ ഇന്നിറങ്ങുന്ന പുണെ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഇന്നു വൈകിട്ട് 7.30ന് ബാലേവാഡി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് പുണെ മല്‍സരം ആവേശം വിതറും എന്ന് തീര്‍ച്ച. സമനിലക്കുരുക്ക് പൊട്ടിക്കാനുള്ള തീപ്പൊരി ജംഷഡ്പുരിനെതിരായ വിജയതുല്യ സമനിലയിലൂടെ നേടിയെടുത്തിട്ടുണ്ട് കേരളം. അതൊന്ന് ആളിക്കത്തിച്ചാല്‍ വിജയം കൂടെപ്പോരുമെന്ന് പരിശീലകന്‍ ഡേവിഡ് ജയിംസ് പറയുന്നു. പുറത്താക്കപ്പെട്ട മിഗുവേല്‍ പൊര്‍ച്ചുഗലിനു പകരം പുണെയുടെ താല്‍കാലിക ചുമതല ഏറ്റെടുത്ത ഇന്ത്യന്‍ പരിശീലകന്‍ പ്രത്യും റെഡ്ഡി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പുണെയെ വിജയവഴിയിലെത്തിക്കുമെന്ന് പ്രത്യുമും ഉറപ്പിച്ചു പറയുന്നു
- pathram in LATEST UPDATESMain sliderSPORTS
ബ്ലാസ്റ്റേഴ്‌സ് പുണെ മത്സരം
Related Post
Leave a Comment