ശബരിമലയിലേക്ക് പോയ തീര്‍ഥാടകന്‍ മരിച്ച നിലയില്‍; പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: ശബരിമലയിലേക്കു പോയ പന്തളം സ്വദേശി സദാശിവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണു ഹര്‍ത്താല്‍.

കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ സദാശിവന്റെ മൃതദേഹം വ്യാഴാഴ്ചയാണ് പമ്പ കമ്പകത്തുംവളവില്‍ കണ്ടെത്തിയത്. ശബരിമല ദര്‍ശനത്തിനു വരുംവഴി അപകടത്തില്‍പ്പെട്ടതാകാമെന്നു പൊലീസ് പറയുന്നത്. സദാശിവന്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പേരില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു.

pathram:
Related Post
Leave a Comment