തിരുവനന്തപുരത്തും ആരാധകരുടെ ഹൃദയം കീഴടക്കി ധോണി..തന്നെക്കാണാന്‍ വീല്‍ചെയറില്‍ ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ എത്തി എന്നറിഞ്ഞ ധോണി ചെയ്തത്

തിരുവനന്തപുരം: എത്ര തിരക്കിലും ആരാധകരെ നിരാശരാക്കാത്ത താരമാണ് എം.എസ്. ധോണി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് . തന്നെ കാണാന്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന ആരാധകര്‍ക്കരികിലേക്ക് എന്നും പുഞ്ചിരിയോട് കൂടിയേ ധോണി കടന്നു വരാറുള്ളു. ഇപ്പോളിതാ തന്റെ കരിയറിലെ നിര്‍ണായക മത്സരം നടക്കാന്‍ പോകുന്ന തിരുവനന്തപുരത്തും ധോണി ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.
കാര്യവട്ടം സ്റ്റേഡിയത്തില്‍ താരങ്ങളെക്കാണാന്‍ തിരക്കിട്ടു നിന്നവര്‍ക്കിടയില്‍ തന്നെക്കാണാന്‍ വീല്‍ചെയറില്‍ ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ എത്തി എന്നറിഞ്ഞ ധോണി അയാളുടെ അടുത്തേക്ക് നടന്നു ചെല്ലുകയായിരുന്നു. ഭിന്നശേഷിക്കാരനായ ആ ആരാധകനോട് അല്‍പ നേരം സംസാരിച്ച ശേഷം ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്താണ് താരം മടങ്ങിയത്.

ധോണിയെ സംബന്ധിച്ചടത്തോളം കാര്യവട്ടം ഏകദിനം ഏറെ നിര്‍ണായകമാണ്. ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധോണിക്ക് പലതും തെളിയിക്കാന്‍ ബാക്കിയുണ്ട്. അടുത്ത കാലത്തായി ബാറ്റിംഗില്‍ ഫോമിലല്ലാത്ത ധോണിക്ക് ഒരു മികച്ച ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏകദിന ടീമിലെ സ്ഥാനവും ഭീഷണിയായേക്കാം.

pathram:
Related Post
Leave a Comment