നാലാം ഏകദിനം: ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 58 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ 22 റണ്‍സോടെയും ശിഖര്‍ ധവാന്‍ 33 റണ്‍സോടെയും ക്രീസില്‍. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമായി രോഹിതും ധവാനും മാറി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ – വീരേന്ദര്‍ സേവാഗ് സഖ്യത്തെയാണ് ഇവര്‍ പിന്നിലാക്കിയത്. സച്ചിന്‍–ഗാംഗുലി സഖ്യമാണ് ഇനി ഇവര്‍ക്കു മുന്നിലുള്ളത്.
ഈ പരമ്പരയില്‍ തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് ടോസ് ഭാഗ്യം ഇന്ത്യന്‍ നായകനെ അനുഗ്രഹിക്കുന്നത്. പുണെയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് പരമ്പരയില്‍ 1–1ന് ഒപ്പമെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഋഷഭ് പന്തിനു പകരം കേദാര്‍ ജാദവും യുസ്!വേന്ദ്ര ചാഹലിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. വിന്‍ഡീസ് നിരയിലും ഒരു മാറ്റമുണ്ട്. ഓബദ് മക്കോയ്ക്കു പകരം കീമോ പോള്‍ ടീമിലെത്തി

pathram:
Related Post
Leave a Comment