ബാര്‍ കോഴക്കേസ്: തുടരന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്ന മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ഹര്‍ജിയിലാണു തീരുമാനം. അടുത്ത മാസം 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഡിസംബര്‍ 10ന് മുന്‍പ് തുടര്‍നടപടികള്‍ക്കുള്ള അനുമതി ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

pathram:
Related Post
Leave a Comment