തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം രംഗത്ത്. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായ കെ സുധാകരന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ബല്‍റാമിന്റെ പ്രതികരണം.
പരിപാവനമായ സന്നിധാനം രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ലെന്നും കുറിപ്പില്‍ വി.ടി ബല്‍റാം വ്യക്തമാക്കിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല.
Leave a Comment