വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. പരമാവധി മജീഷ്യന്മാരെ വാടകയ്‌ക്കെടുത്ത് ബിജെപി സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാജിക്കിലൂടെ ജനങ്ങളിലെത്തിക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി താരതമ്യം ചെയ്യുന്നതിനാണു മജീഷ്യന്മാരെ വാടകയ്‌ക്കെടുക്കുന്നതെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മജീഷ്യന്‍മാരെ വാടകയ്ക്ക് എടുക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെയും ചെറു നഗരങ്ങളിലെയും ചന്തകളിലും ആളു കൂടിയ ഇടങ്ങളിലും ഇവരെക്കൊണ്ട് മാജിക് അവതരിപ്പിക്കും. എന്നാല്‍ എത്ര പേരെ ഇതിനായി നിയോഗിക്കണം എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. എത്രയും പെട്ടെന്ന് മാജിക് ഷോകള്‍ അവതരിപ്പിച്ചു തുടങ്ങാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ജനങ്ങള്‍ക്കുവേണ്ടി എന്താണു ചെയ്തതെന്ന് അവരെ അറിയിക്കുന്നതിനാണ് ഈ കല ഉപയോഗിക്കുന്നത്– അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment