വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായി

ഗുവാഹാട്ടി: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് മികച്ച സ്‌കോര്‍. 20ട്വന്റി ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ (106) മികവില്‍ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 322 റണ്‍സെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യയുടെ ഒരുവിക്കറ്റ് നഷ്ടമായിട്ടുണ്ട്… 9 ഓവറില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്. കോഹ്ലിയും(38) രോഹിത് ശര്‍മ (18)യുമാണ് ക്രീസില്‍.

74 പന്തില്‍ ആറു ബൗണ്ടറിയും ആറു സിക്‌സും സഹിതമാണ് ഹെറ്റ്മയര്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറി നേടിയത്. സെഞ്ചുറി നേടിയതിന്റെ തൊട്ടടുത്ത ഓവറില്‍ ജഡേജ ഹെറ്റ്മയറെ പുറത്താക്കുകയും ചെയ്തു. ഹെറ്റ്മയറിനു പുറമെ ഓപ്പണര്‍ കീറണ്‍ പവലല്‍ അര്‍ധ സെഞ്ചുറി (51) നേടി. 39 പന്തില്‍ 51 റണ്‍സുമായി അടിച്ചുതര്‍ക്കുകയായിരുന്ന പവലിനെ ഖലീല്‍ അഹമ്മദ്, ശിഖര്‍ ധവാന്റെ കൈയിലെത്തിക്കുകയായിരുന്നു. രണ്ട് പന്ത് നേരിട്ട സാമുവല്‍സിനെ അക്കൗണ്ട് തുറക്കും മുമ്പ് ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 200ാം ഏകദിന മത്സരം കളിക്കുന്ന മര്‍ലോണ്‍ സാമുവല്‍സ് നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി.

കെമാര്‍ റോച്ച് 24 റണ്‍സോടെയും ദേവേന്ദ്ര ബിഷൂ 22 റണ്‍സോടെയും പുറത്താകാതെ നിന്നു. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന 10 ഓവറില്‍ വിന്‍ഡീസ് 66 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.

ചന്ദര്‍പോള്‍ ഹേംരാജ് (9), മര്‍ലോണ്‍ സാമുവല്‍സ് (0), ഷായ് ഹോപ്പ് (32), റൂവന്‍ പവല്‍ (22), ആഷ്‌ലി നഴ്‌സ് (2), ജേസണ്‍ ഹോള്‍ഡര്‍ (38) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചാഹല്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

pathram:
Related Post
Leave a Comment