ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും; പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോട്ടയം: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം, അക്രമത്തിലേക്കു നയിക്കുന്ന ഒരു സമരത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കില്ല. കോടതിവിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണെടുക്കുന്നത്. റിവ്യു പെറ്റിഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഒരേസമയം വേട്ടക്കാരനൊപ്പം വേട്ടയാടുകയും മുയലുകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, സന്നിധാനത്ത് ഡ്യൂട്ടിയുടെ ഭാഗമായി രണ്ടു വനിതാ ഡോക്ടര്‍മാരെത്തി. 51 വയസ് കഴിഞ്ഞവരാണ് ഞങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും ദര്‍ശനത്തിനുശേഷം ഇന്നുതന്നെ മടങ്ങുമെന്നും അവര്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണു സന്നിധാനത്തെത്തിയത്. നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. യുവതികളെത്തിയ കാര്‍ പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.
അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി സമരം ശക്തമായി നടക്കുന്നതിനിടയിലും അയ്യപ്പസന്നിധിയിലേക്ക് ഭക്തജനപ്രവാഹം. സുപ്രീംകോടതി വിധിക്കു പിന്നാലെ മല കയറുന്നതിനായി യുവതികളടങ്ങുന്ന സംഘം പമ്പയിലെത്തി. ആന്ധ്രയില്‍ നിന്നുള്ള കുടുംബമാണ് എത്തിയത്. ഇവരെ കനത്ത സുരക്ഷയില്‍ പമ്പ വരെ എത്തിച്ചിരുന്നു. സ്വാമി അയ്യപ്പന്‍ റോഡു വഴി മല കയറാനൊരുങ്ങിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞതോടെ ഇവര്‍ തിരിച്ചിറങ്ങി. പൊലീസ് പിന്‍വാങ്ങിയത്. ഉടനാണു പ്രതിഷേധക്കാരെത്തി ഭീഷണി മുഴക്കിയത്. പ്രായമായ സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു.

ശബരിമലയ്ക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞത്. വ്രതം എടുത്താണ് എത്തിയതെന്ന് ലിബി അറിയിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. യുവതിയെ പൊലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയി. വ്രതമെടുത്താണു താന്‍ മല കയറാനെത്തിയതെന്ന് ലിബി പറഞ്ഞു. എന്നാല്‍താന്‍ നിരീശ്വരവാദിയാണെന്നാണ് ലിബിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. ആഗ്രഹമുണ്ടായിട്ടല്ല ശബരിമലയില്‍ പോകുന്നതെന്നും ജനാധിപത്യമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ പറയുന്നു

pathram:
Related Post
Leave a Comment