മീടൂവില്‍പ്പെട്ട് സല്‍മാന്‍ ഖാനും; പീഡനാരോപണവുമായി നടി പൂജ മിശ്ര

മീടൂവില്‍പ്പെട്ട് സല്‍മാന്‍ ഖാനും. ഇന്ത്യയില്‍ മീടൂ ക്യാമ്പയിന്‍ കത്തിപടരുകയാണ്. ഇതിനിടയിലാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ പീഡനാരോപണവുമായി നടി പൂജ മിശ്ര രംഗത്ത് എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന തന്നെ പീഡിപ്പിച്ചുവെന്നാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ പൂജ ആരോപിക്കുന്നത്. സല്‍മാന്‍ നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു.
നടനും ലോകസഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ഭാര്യയും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും ദുര്‍മന്ത്രവാദം നടത്തി തന്റെ വീട്ടില്‍ പ്രേതങ്ങളെ തുറന്നുവിട്ടെന്നും പൂജ ആരോപിക്കുന്നു. തന്റെ മകള്‍ സൊനാക്ഷിയെ ബോളിവുഡിലെത്തിക്കാനാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇതെല്ലാം ചെയ്തതെന്നും സല്‍മാനും സഹോദരങ്ങളായ സൊഹൈല്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവര്‍ക്ക് കാഴ്ചവച്ചുവെന്നും അവര്‍ പല അവസരങ്ങളിലായി തന്നെ പീഡിപ്പിച്ചുവെന്നും പൂജ മിശ്ര കൂറ്റപ്പെടുത്തി.
സല്‍മാന്റെ സഹോദരന്‍ അര്‍ബാസിന്റെ മുന്‍ ഭാര്യയും നടിയുമായ മലൈക അറോറ അസൂയ പൂണ്ട് തന്റെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും ഇവര്‍ പറയുന്നുണ്ട്. ഇത് കൂടാതെ ബോളീവുഡിലെ പല പ്രമുഖരും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും തന്റെ കരിയര്‍ നശിപ്പിച്ചെന്നും ആത്മഹത്യയുടെ വക്കിലേക്ക് തന്നെ തള്ളിവിട്ടെന്നും പൂജ വ്യക്തമാക്കി

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment