കുടുംബം തകര്‍ക്കരുത്; മീ ടു ആരോപണം ഭാഗികമായി ശരിവച്ച് അലന്‍സിയര്‍, മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും താരം

തനിക്കെതിരെ ഉയര്‍ന്ന മീ ടു ആരോപണം ഭാഗികമായി ശരിവച്ച് നടന്‍ അലന്‍സിയര്‍. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പ്രതികരിച്ചു.സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ലെന്നും സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നെന്നും അലന്‍സിയര്‍ പറഞ്ഞു. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തതായിരുന്നെന്നും അലന്‍സിയര്‍ പറയുന്നു. ‘മീ ടു ക്യാംപെയ്ന്‍ നല്ലതാണ്, എന്നാല്‍ അത് കുടുംബം തകര്‍ക്കാന്‍ ആകരുത്.’–അലന്‍സിയര്‍ പറഞ്ഞു.നടി ദിവ്യ ഗോപിനാഥ് ആണ് അലന്‍സിയറിനെതിരെ മീ ടു ക്യാംപെയ്‌നുമായി രംഗത്തുവന്നത്. ആഭാസം സിനിമയുടെ സെറ്റില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.’പ്രലോഭനശ്രമങ്ങളുമായാണ് അലന്‍സിയര്‍ തുടക്കം മുതല്‍ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയില്‍ കയറിവന്നെന്നും ദിവ്യ പറയുന്നു. ‘മറ്റ് പെണ്‍കുട്ടികളോടും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയെന്ന് അറിഞ്ഞു. അതുകൊണ്ടാണ് പരാതി പറയാന്‍ തീരുമാനിച്ചത്. അമ്മയെന്ന സംഘടനയില്‍ വിശ്വാസമില്ലാത്തതിനാല്‍ ഡബ്ല്യുസിസിയിലാണ് പരാതി നല്‍കിയത്. അതിന് പിന്നാലെയാണ് കുറിപ്പെഴുതിയത്.’–ദിവ്യ പറഞ്ഞു.
അതേസമയം മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ നടന്‍ അലന്‍സിയര്‍ ലോപ്പസിന് വീണ്ടും തിരിച്ചടി. നടനുമായി ചെയ്യാനുദ്ദേശിച്ചിരുന്ന സിനിമ വേണ്ടെന്നു വെക്കുന്നുവെന്ന് ക്യാമറാമാന്‍ ഷാജി പട്ടണം അറിയിച്ചു. നടി ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഷാജി ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയത്.ഷൂട്ടിംഗിനിടെ അലന്‍സിയര്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന വിവരം സാമൂഹ്യമാധ്യമത്തിലൂടെ പേരു വെളിപ്പെടുത്താതെയായിരുന്നു നടി പുറത്തു വിട്ടത്. തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. നേരിട്ട് പരിചയപ്പെടുന്നത് വരെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍ എന്നും നടി വെളിപ്പെടുത്തിയിരുന്നു. പിന്നീട് പല തവണയായി അലന്‍സിയറില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളും അവര്‍ അക്കമിട്ട് നിരത്തി.

pathram:
Related Post
Leave a Comment