മന്ത്രി കെ.കെ ഷൈലജ. ഡബ്ല്യു.സി.സി ഭാരവാഹികളുമായി കൂടിക്കാഴ്ചയ്ക്ക് നടത്തി വനിതാ സംഘടനയുടെ പുതിയ നീക്കം

തിരുവനന്തപുരം: എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് മന്ത്രി കെ.കെ ഷൈലജ. ഡബ്ല്യു.സി.സി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡബ്ല്യു.സി.സി ഭാരവാഹികളായ ബീന പോള്‍, വിധു വിന്‍സന്റ് എന്നിവര്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കണം. കെ.പി.എ.സി ലളിത ഇടത് സഹയാത്രികയാണെങ്കിലും അവര്‍ ഒരു സംഘടനയുടെ പ്രതിനിധിയായാണ് സംസാരിച്ചത്. അതിന്റെ ശരി, തെറ്റുകള്‍ അവര്‍ മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു. അവര്‍ പറഞ്ഞതിനെ എതിര്‍ക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ഷൈലജ പറഞ്ഞു.
അതേസമയം താരസംഘടനയായ അമ്മയും വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവുംതമ്മില്‍ തര്‍ക്കും പോരു മുറുകുന്നു. തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ നടപടിയാവശ്യപ്പെട്ട് (ഡബ്യുസിസി) ഹൈക്കോടതിയിലേക്ക്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) സംഘടനയില്‍ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം വേണമെന്നാണ് ഡബ്യുസിസിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് കോടതി നാളെ പരിഗണിക്കും. നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.

ആക്രമിക്കപ്പെട്ട നടിയെ ഉള്‍പ്പെടെ തള്ളിപ്പറഞ്ഞ് കൊണ്ട് നടന്‍ സിദ്ദിഖും കെ.പി.എ.സി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇരുവരും പറഞ്ഞത് അമ്മയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി താരസംഘടന രംഗത്ത് വന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകുന്നതിനിടെ എ.എം.എം.എയിലെ ഭിന്നത പരസ്യമാക്കി നടന്‍മാരായ ബാബുരാജിന്റേയും ജഗദീഷിന്റേയും വാട്‌സ്ആപ്പ് ഓഡിയോയും പുറത്ത് വന്നിരുന്നു.

pathram:
Related Post
Leave a Comment