ദിലീപിന്റെ രാജി സ്വീകരിക്കണമോ എന്ന് ‘അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും; ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല’ റിമ;ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എന്ത് മോഹന്‍ലാലിനോട് ചോദ്യം ചോദിച്ചില്ല

കൊച്ചി: ദിലീപ് ശരിക്കും രാജി വെച്ചു എന്നതിനെ പറ്റി ‘അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും എന്ന് നടി റിമ കല്ലിങ്കല്‍. ‘ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല’റിമ പറഞ്ഞു.ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എ.എം.എം.എയുടെ വാര്‍ത്താ സമ്മേളനത്തില്‍ മിണ്ടാതെ ഇരുന്നത് എന്ത് കൊണ്ടെന്നു റിമ ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ എ.എം.എം.എയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്യൂ.സി.സി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.’നടിമാര്‍ പൊതുസ്വത്താണെന്ന ധാരണ പുലര്‍ത്തുന്നവരുണ്ട്. എ.എം.എം.എ പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അവര്‍ ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് ചോദിച്ചില്ല. സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളെ എന്തുകൊണ്ട് പുറത്താക്കിയില്ല എന്ന് ചോദിച്ചില്ല. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ഇതെല്ലാം അടുത്ത യോഗത്തില്‍ തീരുമാനിക്കും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ സ്ഥലം വിട്ടു’റിമ പറഞ്ഞു.
ബോളിവുഡും തമിഴ് സിനിമയുമെല്ലാം കൈക്കൊള്ളുന്ന നിലപാടിനെ റിമ അഭിനന്ദിച്ചു.ആമീര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ ആരോപണവിധേയര്‍ക്കൊപ്പം ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. തമിഴ് സിനിമയിലെ ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് വിശാല്‍ പറയുന്നു. പക്ഷേ ഇവിടെ സംഭവിക്കുന്നത് എന്താണ്? ബി. ഉണ്ണികൃഷ്ണന്‍, എ.എം.എം.എ എക്സിക്യൂട്ടീവ് മെംബര്‍ മുകേഷ് എന്നിവര്‍ കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്കൊപ്പം നില്‍ക്കുന്നു. സിനിമയില്‍ നടക്കുന്നത് ജനങ്ങള്‍ അറിയണമെന്ന് റിമ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് അമ്മ; പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം

pathram:
Leave a Comment