ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് നടി രേവതി. സ്ത്രീകള്‍ വിളിച്ചു പറയുന്ന കാലമെത്തിയെന്ന് രേവതി പറയുന്നു. നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു രേവതി. . പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസ്സിലാക്കാനുള്ള സമയമായി. ‘നോ’ എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല, രേവതി നിലപാടു വ്യക്തമാക്കി. ഡബ്ല്യുസിസി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അമ്മ തള്ളിയ സംഭവത്തില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ തുറന്നു പറച്ചിലുകള്‍ തുടരുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് നടന്‍ മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. മലയാളത്തില്‍ ഇത്തരമൊരു തുറന്നു പറച്ചില്‍ ആദ്യമായാണ്. എന്നാല്‍ മുകേഷ് ആരോപണം നിഷേധിച്ചു. തനിക്ക് ടെസിനെ അറിയില്ലെന്ന നിലപാടാണ് മുകേഷ് സ്വീകരിച്ചത്.
- pathram in CINEMAKeralaLATEST UPDATESMain sliderNEWS
ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് രേവതി…മീ ടൂ ക്യാംപെന്‍
Related Post
Leave a Comment