മുംബൈ: മീ ടു ക്യാംപെയിന്‍ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു തുടരുകയാണ്. സിനിമാ,രാഷ്ട്രീയമേഖലകളിലെ നിരവധി പേരുടെ പേരുകളാണ് ക്യാംപെയിനിലൂടെ ദിവസവും പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നടി ഫ്‌ളോറ സൈനിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാല്‍ തന്നെ മനസ്സിലാക്കിയ നടി ഐശ്വര്യ റായ് ദോഷിയുടെ സിനിമയില്‍ നിന്ന് പിന്മാറി, ഐശ്വര്യ ഇപ്പോഴുമത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ ഹൃദയത്തനിുള്ളില്‍ നിന്ന് ആത്മാര്‍ഥമായി നന്ദി പറയുന്നു, സൈനി പറയുന്നു. മറ്റ് പല പെണ്‍കുട്ടികള്‍ക്കും ദോഷിയില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പേടികൊണ്ട് അവരാരും ഒന്നും പുറത്തുപറയുന്നില്ലെന്ന് സൈനി പറഞ്ഞു.
Leave a Comment