അതിഗംഭീരം ഇരുട്ടിന്റെ രാജാവായി മോഹന്‍ലാല്‍… ഒടിയന്റെ ട്രെയിലര്‍ എത്തി

കൊച്ചി: മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ െഹയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും.

pathram:
Related Post
Leave a Comment