ശബരിമലയില്‍ സ്ത്രീ ജീവനക്കാരെ നിയമിക്കും; ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തയാറെടുപ്പുകള്‍ വിശദമാക്കിയാണ് സത്യവാങ്മൂലം നല്‍കിയത്. സ്ത്രീജീവനക്കാരെ നിയമിക്കും. പമ്പയിലും സന്നിധാനത്തും ശുചിമുറികള്‍ അടക്കം സൗകര്യമൊരുക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.

ഇതിനിടെ ശബരിമല സ്ത്രീപ്രവേശ വിധി നടപ്പാക്കാന്‍ തന്ത്രി കുടുംബാംഗങ്ങളെ ചര്‍ച്ചയ്ക്കു ക്ഷണിച്ച സര്‍ക്കാര്‍ നീക്കം പാളി. ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബവും പന്തളം രാജകുടുംബവും അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നു തോന്നിയായിരിക്കാം പിന്മാറ്റമെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. അതേസമയം നവരാത്രി ഘോഷയാത്രയില്‍ പങ്കടുക്കാനെത്തിയ മന്ത്രിക്കു നേരെ ഭക്തരുടെ പ്രതിഷേധമുണ്ടായി. സ്ത്രീ പ്രവേശന വിഷയത്തില്‍ നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരിക്കെയാണ് പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം മാത്രം ചര്‍ച്ചയെന്ന നിലപാടിലേക്ക് തന്ത്രി കുടുംബമെത്തിയത്. എന്‍.എസ്.എസ്ുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും കണ്ഠര് മോഹനര് അറിയിച്ചു. പിന്നാലെ തന്ത്രി കുടുംബത്തിനു പിന്തുണയുമായി പന്തളം കൊട്ടാരവുമെത്തി, തന്ത്രികുടുംബം ചര്‍ച്ചയ്ക്ക് എത്തുമോയെന്ന് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ തന്ത്രി കുടുംബവുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച അറിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.

പത്മനാഭപുരം കൊട്ടാരത്തില്‍ നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കു നേരെ ഭക്തരുടെ പ്രതിഷേധമുണ്ടായി. ശരണം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിച്ചുമായിരുന്നു പ്രതിഷേധം.

pathram:
Leave a Comment