ബിരിയാണി വിളമ്പാന്‍ മാത്രം സെറ്റിലെത്തുന്ന നിര്‍മ്മാതാവ്…!!!

സെറ്റില്‍ ബിരിയാണി വിളമ്പാന്‍ മാത്രമെത്തുന്ന ഒരു നിര്‍മ്മാതാവായിരുന്നു നസ്രിയ എന്ന് ഫഹദ്. നസ്രിയയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വരത്തന്‍. ഫഹദും ഐശ്വര്യയുമാണ് നായികാ നകന്‍മാരായെത്തിയത്. വരത്തന് വന്‍ വരവേല്‍പ്പാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നിര്‍മ്മാതാവെന്നതിന് പുറമേ ചിത്രത്തിനായി നസ്രിയ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താന്‍ നസ്രിയയുടെ ആരാധകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. റേഡിയോ മാംഗോയുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.
അമല്‍ നീരദിന്റെ മികച്ച സിനിമകളില്‍ ഒന്നായിരിക്കാം വരത്തന്‍. സാധാരണ അമല്‍ നീരദ് സിനിമകളില്‍ കാണാറുള്ള വെടിയും പുകയും സ്ലോ മോഷനുമൊക്കെ വരത്തനിലുമുണ്ട്. നസ്രിയ പറഞ്ഞപ്പോളാണ് ഞാന്‍ അറിയുന്നത്, ഈ സിനിമയില്‍ അവള്‍ പാടുന്നുണ്ടെന്ന്. അത് അവളുടെ സന്തോഷം. ഞാന്‍ നസ്രിയയുടെ ആരാധകനാണ്. അവള്‍ വീട്ടിലും പാടാറുണ്ട്. ഫഹദ് പറയുന്നു.
അതേസമയം, ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നെങ്കിലും അത്തരത്തിലുള്ള ഒരു ഇടപെടലും സെറ്റില്‍ നസ്രിയയില്‍ നിന്നുണ്ടായിരുന്നില്ലെന്നും ബിരിയാണി വിളമ്പാന്‍ മാത്രമെത്തുന്ന ഒരു നിര്‍മ്മാതാവായിരുന്നെന്നും ഫഹദ് വെളിപ്പെടുത്തി. നിര്‍മാതാവായ നസ്രിയയെക്കുറിച്ച് പറയുകയാണെങ്കില്‍, ബിരിയാണി വിളമ്പാന്‍ മാത്രമാണ് സെറ്റില്‍ ഇടപെടാറുണ്ടായിരുന്നുള്ളൂ. വേറൊരു കാര്യത്തിലും പ്രശ്നത്തിന് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ നിര്‍മ്മാതാവിനൊപ്പം ഇനിയും സിനിമ ചെയ്യാന്‍ താത്പര്യമുണ്ട്. ഫഹദ് പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment