ഒപ്പമുണ്ടായിരുന്നവര്‍ ദിലീപിനെ കൈയൊഴിയുന്നു; ബിസിനസില്‍ തകര്‍ച്ച? ബിനാമി സ്വത്തുക്കളെ ചൊല്ലി തര്‍ക്കം

കൊച്ചി: ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തില്‍ അപ്രതീക്ഷിത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. മുംബൈ കേന്ദ്രീകൃതമായ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ദിലീപുമായുള്ള സഹകരണത്തില്‍ നിന്നും അകലം പാലിക്കുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം തയാറാക്കിയ സമയത്ത് പോലും പങ്ക് കച്ചവടക്കാരെ കൂടെ നിര്‍ത്താന്‍ ദിലീപ് ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വന്‍ നഷ്ടങ്ങളാണ് കമ്പനികള്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നു.
മിമിക്രിയില്‍ നിന്നും സഹസംവിധായകനായി സിനിമാ ലോകത്തെത്തിയ ദിലീപ് പിന്നീട് ലോ ബജറ്റ് ചിത്രങ്ങളിലൂടെ നടനായി ശ്രദ്ധേയനായി. ഹ്യൂമര്‍ സെന്‍സും ആരെയും വശത്താക്കാനുള്ള സംസാരപാടവവുമുണ്ടായിരുന്ന ദിലീപ് പില്‍ക്കാലത്ത് മലയാള സിനിമാ ലോകം തന്നെ വിലക്ക് വാങ്ങി. സ്വന്തമായി തീയേറ്ററുകളും റസ്റ്ററന്റുകളുമൊക്കെയായി ബിസിനസ് രംഗത്തേക്കും ദിലീപ് പിന്നീട് ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. ഇതിനിടെ തീയേറ്റര്‍ ഉടമകളുടെ സംഘടനയും താര സംഘടനയായ അമ്മയും കൈപ്പിടിയിലൊതുക്കി. മലയാളത്തില്‍ ദിലീപിനെ ആശ്രയിക്കാതെ സിനിമ റിലീസ് ചെയ്യാന്‍ പോലും കഴിയില്ലെന്ന തരത്തിലേക്കായിരുന്നു താര രാജാവിന്റെ വളര്‍ച്ച. ഇതിനിടെ മുംബൈ കേന്ദ്രീകൃതമായ കോര്‍പ്പറേറ്റ് കമ്പനികളുമായി ചേര്‍ന്നുള്ള ബിസിനസ് പങ്കാളിത്തം താരത്തിന്റെ സ്വത്തുക്കള്‍ ഇരട്ടിയാക്കി.
കോടികളുടെ ആസ്തിയും ബിനാമി സ്വത്തുക്കളും കുമിഞ്ഞു കൂടിയതോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ശക്തിയായി ദിലീപ് മാറുന്നതിനിടെയായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. ഇതോടെയാണ് ദിലീപിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ന്നടിയുന്നത്. സിനിമകളുടെയും വിദേശ ഷോകളുടെയും മറവില്‍ ലഭിക്കുന്ന കോടികള്‍ ലക്ഷ്യമിട്ടായിരുന്നു കോര്‍പ്പറേറ്റ് കമ്പനികള്‍ ദിലീപിനൊപ്പം കൂടിയത്.
ബോളിവുഡ് സിനിമകള്‍ക്ക് സമാനമായി താരങ്ങളുടെ കള്ളപ്പണം ബിസിനസിലേക്കിറക്കുന്ന ഇടപാടുകളായിരുന്നു ഇവിടെയും. എന്നാല്‍ കേസില്‍ പെട്ടതോടെ സിനിമാ രംഗത്തു നിന്നുംദിലീപ് അകന്നു. സംഘടനകളുടെയും മറ്റും സ്ഥാനമാനങ്ങള്‍ തേടിയെത്തിയെങ്കിലും മുന്‍പുണ്ടായിരുന്ന പവര്‍ നഷ്ടമായി. പുതിയ സിനിമകളും നാമമാത്രം.
വിദേശ ഷോകളിലും ആരാധകരിലും ഗണ്യമായ കുറവ്. ദിലീപിന് ഇനി ശക്തമായ ഒരു തിരിച്ചു വരവുണ്ടാകില്ലെന്ന വിലയിരുത്തലും സിനിമാ ലോകത്തുണ്ട്. ഇതോടെ പങ്ക് കച്ചവടക്കാര്‍ പലരും ദിലീപിനെ കൈയൊഴിഞ്ഞതായിട്ടാണ് സൂചനകള്‍ പുറത്തു വരുന്നത്. ഇതിനിടെ ദിലീപിന്റെ ബിനാമി സ്വത്തുക്കളെ ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയതായും സൂചനയുണ്ട്.

pathram:
Related Post
Leave a Comment